പക്ഷിപ്പനി : വളര്‍ത്ത് പക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാം ഘട്ടം ഇന്ന്

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ പക്ഷികളെ ഒളിപ്പിച്ച് വയ്ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ കഴിയാത്തത് കൊണ്ട് വളര്‍ത്ത് പക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങുകയാണ്. തുടര്‍ന്ന് കൊടിയത്തൂര്‍ പഞ്ചായത്തിലാണ് ഏറ്റവും അധികം സേനാംഗങ്ങള്‍ ഇറങ്ങുന്നത്.

ഈ ഘട്ടത്തില്‍ പ്രദേശിക ജനപ്രതിനിധിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പൊലീസും ദ്രുതകര്‍മ്മ സേനയ്‌ക്കൊപ്പം ഉണ്ടാകുന്നതാണ്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ഇന്നലെ പക്ഷിപ്പനി ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യ സംഘം വിലയിരുത്തുന്നത്. എന്നാല്‍ നടപടികള്‍ തടഞ്ഞാല്‍ കേസെടുക്കാനാണ് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Comments are closed.