കുട്ടനാട്ടില്‍ താറാവുകള്‍ ചത്തതിനു കാരണം പക്ഷിപ്പനി അല്ലെന്ന് പ്രാഥമിക പരിശോധനാ ഫലം

എടത്വ : തലവടി, ചമ്പക്കുളം എന്നിവിടങ്ങളില്‍ താറാവുകള്‍ ചത്തത് റെയ്മറല്ല എന്ന ബാക്ടീരിയ ബാധിച്ചാണെന്ന് തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കുട്ടനാട്ടില്‍ തലവടി, ചമ്പക്കുളം, കണ്ടങ്കരി എന്നിവിടങ്ങളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നാലായിരത്തിലധികം താറാവുകള്‍ ചത്തിട്ടുണ്ട് എന്ന് കര്‍ഷകര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സാംപിള്‍ എടുത്തിട്ടുണ്ടായിരുന്നു. അതേസമയം കണ്ടങ്കരിയില്‍ താറാവുകള്‍ ചത്തത് കരള്‍ തകരാറിലായതിനെ തുടര്‍ന്നാണെന്നും കണ്ടെത്തി. റെയ്മറല്ല മനുഷ്യരിലേക്കു പകരുന്നതല്ല. കരള്‍ പ്രശ്‌നം തീറ്റയിലെ രൂപപ്പെട്ട ഫംഗസ് മൂലമാകാമെന്ന് ഡോ.വൈശാഖ് മോഹന്‍ വ്യക്തമാക്കി.

Comments are closed.