കൊറോണ : അമേരിക്കയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകള്‍ക്കും നിരോധനമേര്‍പ്പെടുത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊറോണ കേസുകളുടെ എണ്ണം കുത്തനെ കൂടിയ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള എല്ലാ യാത്രകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
ലോകാരോഗ്യസംഘടന കൊറോണ മഹാമാരിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ പ്രഖ്യാപനം. എന്നാല്‍ ചെറിയ ഇളവുകള്‍ നല്‍കിയിരിക്കുന്നത് ബ്രിട്ടന് മാത്രമാണ്. യൂറോപ്പില്‍ രോഗം പടര്‍ന്നു പിടിക്കാന്‍ കാരണം ചൈനയില്‍ നിന്നുള്ള യാത്രക്കാരെ നിയന്ത്രിക്കാതിരുന്നതാണ്. അവിടെയാണല്ലോ കൊറോണ രോഗം പൊട്ടിപ്പുറപ്പെട്ടത് എന്നും അതിനാല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തതാതെ വേറെ വഴിയില്ലാത്ത സാഹചര്യമാണെന്നും ട്രംപ് വ്യക്തമാക്കി.
കൂടാതെ അമേരിക്ക കൊറോണവൈറസ് പ്രതിരോധിക്കാനും തടയാനും കണ്ടെത്താനുമുള്ള ഒരു വാക്സിന് കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇതിനായി ഒരു പോളിസി രൂപീകരിക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം വാഷിംഗ്ടണില്‍ ബുധനാഴ്ച ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. യുഎസ് തലസ്ഥാനമായ വാഷിംഗ്ടണില്‍ 10 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് മേയര്‍ മുറിയെല്‍ ബൗസര്‍ പ്രഖ്യാപിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായാണ് യൂറോപ്പില്‍ കൊറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം കുത്തനെ കൂടിയത്.
എന്നിട്ടും 460 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച ബ്രിട്ടനെ തല്ക്കാലം ഒഴിവാക്കുകയാണ് അമേരിക്ക. അമേരിക്ക മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതും കര്‍ശനമായ പരിശോധനകളും യാത്രാ നിയന്ത്രണങ്ങളും നടപ്പിലാക്കാന്‍ തീരുമാനിച്ചു. അതേസമയം ഉട്ടയില്‍ നിന്നുള്ള ഒരു കളിക്കാരന് രോഗബാധ സ്ഥിരീകരിച്ചതോടെ അമേരിക്കയിലെ നാഷണല്‍ ബാസ്കറ്റ് ബോള്‍ അസോസിയേഷന് നിലവിലെ സീസണിലെ എല്ലാ കളികളും റദ്ദാക്കാന്‍ തീരുമാനിച്ചു.
Comments are closed.