ഇറ്റലിയില്‍ ഇന്ത്യന്‍ എംബസി അടച്ചു രാജ്യത്ത് കോവിഡ് 19 ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 73 ആയി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പുതിയതായി ഒമ്പതു കേസുകള്‍ കൂടി സ്ഥിരീകരിക്കുമ്പോള്‍ രാജ്യത്ത് കോവിഡ് 19 ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 73 ആയതായി വിദേശകാര്യമന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് നയതന്ത്ര പ്രതിനിധികള്‍ യുഎന്‍ പോലെയുള്ള അന്താരാഷ്ട്ര സംഘടനയുടെ ഭാഗമായുള്ളവര്‍ തൊഴില്‍ പ്രൊജക്ട് വിസകള്‍ ഒഴികെ എല്ലാത്തരം വിസകളും ഏപ്രില്‍ 15 വരെ നിര്‍ത്തി വെച്ചു.
അതേസമയം ഇറാനും ഇറ്റലിയും ഉള്‍പ്പെടെയുള്ള വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരികെ കൊണ്ടുവരാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന് പാര്‍ലമെന്റില്‍ അറിയിച്ചു. എന്നാല്‍ വൈറസ് ബാധ രൂക്ഷമായിരിക്കുന്ന ഇറ്റലിയില്‍ ഇന്ത്യന്‍ എംബസി അടച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കായി തുറന്ന ഹെല്പ് ലൈന്‍ നമ്പറുകളെല്ലാം പ്രവര്‍ത്തനം തുടരുന്നതാണ്.
അതേസമയം റോം, ഇറ്റലി, സോള്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യയും റദ്ദാക്കി. കേന്ദ്ര സര്‍ക്കാര്‍ എല്ലാ വിസകള്‍ക്കും ഏപ്രില്‍ 15 വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ഈ വിലക്ക് നിലവില്‍ വരും. എന്നാല്‍ കേരളത്തില്‍ 17 ഹരിയാനയില്‍ 14 ഇറ്റാലിയന്‍ വിനോദ സഞ്ചാരികള്‍, മഹാരാഷ്ട്രയില്‍ 11 കേസുകള്‍, ഡല്‍ഹിയില്‍ ആറ് കര്‍ണാടകയില്‍ നാല് എന്നിങ്ങനെയാണ് രാജ്യത്ത് കൊറോണ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന 529 പേരില്‍ പരിശോധനയ്ക്ക് അയച്ച 229 പേരുടെ സാമ്പിള്‍ പരിശോധന നെഗറ്റീവായിരുന്നു. മഹാരാഷ്ട്ര, കശ്മീര്‍, എന്നിവിടങ്ങളില്‍ നിന്നും തീര്‍ത്ഥാടനത്തിന് പോയ 1,100 പേരും 300 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 6000 ഇന്ത്യാക്കാരാണ് ഇറാനില്‍ കുടുങ്ങിയിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ലോക്സഭയില്‍ പറഞ്ഞു. ഇവരില്‍ ആദ്യ ബാച്ചായ 52 പേരെ ചൊവ്വാഴ്ച തിരികെ കൊണ്ടുവന്നിരുന്നു.
Comments are closed.