കോട്ടയത്ത് കൊവിഡ് 19 സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു

കോട്ടയം: കോട്ടയത്ത് കൊവിഡ് 19 സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച റൂട്ട്മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. അതിനായി ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് എട്ടു വരെയുള്ള തീയതികളില്‍ ഇവര്‍ യാത്ര ചെയ്ത സ്ഥലങ്ങളും സമയവും വാഹനവുമാണ് മാപ്പിലുള്ളത്.

അതിനാല്‍ ഈ തീയതികളില്‍ നിശ്ചിത സമയങ്ങളില്‍ ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വകുപ്പിന്റെ സ്‌ക്രീനിംഗ് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. ഇനിയും ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടാത്തവര്‍ 0481 2583200, 7034668777 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്,

‘കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച 2 വ്യക്തികള്‍ 2020 ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 8 വരെ ഉള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള പൊതു സ്ഥലങ്ങള്‍ അവിടെ അവര്‍ ചിലവഴിച്ച സമയം എന്നിവയാണ് ഈ ഫ്‌ലോ ചാര്‍ട്ടില്‍ വിവരിക്കുന്നത്. രോഗിയുടെ കോഡ് R1 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തീയതിയും സ്ഥലവും ആണ്. R2 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്ജില്ലയില്‍ രോഗ സ്ഥിരീകരിച്ച രണ്ടാമത്തെ ആള്‍ സഞ്ചരിച്ച തിയതിയും സ്ഥലവും ആണ്.

ഈ തീയതികളില്‍ നിശിചിത സമയങ്ങളില്‍ ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് അവര്‍ക്ക് ബന്ധപ്പെടുവാന്‍ 0481 2583200, 7034668777 എന്നീ നമ്പറുകള്‍ നല്‍കുന്നു. ഇതില്‍ വലിയ വിഭാഗം ആളുകളെ ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കാണും. ചില ആളുകളെങ്കിലും നിര്‍ഭാഗ്യവശാല്‍ ശ്രദ്ധയില്‍ പെടാതെ വന്നിട്ടുണ്ടാകും. അത്തരം ആളുകള്‍ക്കു ആവശ്യമായ സഹായങ്ങള്‍ ചെയുന്നതിനാണ് മുകളില്‍ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നത്. എല്ലാവരും സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.’

Comments are closed.