ജ്യോതിരാദിത്യ സിന്ധ്യേ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു ; സിന്ധ്യേയ്ക്ക് പിന്നാലെ പോയ കോണ്‍ഗ്രസ് എംഎല്‍എ മാരുടെയും സ്ഥാനം പുറത്താകുമെന്ന് കോണ്‍ഗ്രസ്
ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യേ ഇന്നലെ ബിജെപി അംഗത്വം സ്വീകരിച്ചതിനു പിന്നാലെ പോയ കോണ്‍ഗ്രസ് എംഎല്‍എ മാരുടെയും സ്ഥാനം പുറത്താകുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്കി. അതേസമയം തങ്ങളുടെ സര്‍ക്കാരുള്ള ഹരിയാനയിലേക്കും കര്‍ണാടകയിലേക്കും ബിജെപി എംഎല്‍എ മാരെ മാറ്റിയപ്പോള്‍ കോണ്‍ഗ്രസ് രാജസ്ഥാനിലേക്കാണ് ബാക്കിയുള്ളവരെ മാറ്റിയിരിക്കുന്നത്. എന്നാല്‍ സിന്ധേയ്ക്കൊപ്പം നില്ക്കുന്ന എംഎല്‍എ മാരും നേതാവിന്റെ പിന്നാലെ ബിജെപിയിലേക്ക് തന്നെയാണെന്ന സൂചനയാണ് നല്‍കിയത്.
തിങ്കളാഴ്ച ബിജെപി ചേരുക ലക്ഷ്യമിട്ട് ഇവര്‍ പ്രത്യേക വിമാനത്തില്‍ ബംഗലുരുവിലേക്ക് പോയതായിട്ടാണ് വിവരം. സിന്ധ്യേയോട് യോജിപ്പ് പ്രകടമാക്കിയത് 20 ലധികം എംഎല്‍എ മാരാണ്. എന്നാല്‍ ഗുര്‍ഗോണില്‍ ഒരു റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എ മാര്‍ക്ക് പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ ബിജെപി കനത്ത കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ജെയ്പൂരിലേക്കാണ് തങ്ങളുടെ എംഎല്‍എ മാരെ മാറ്റിയിരിക്കുന്നത്.
ബംഗലുരുവിലേക്ക് പറന്നിരിക്കുന്ന വിമതരുമായി ബന്ധപ്പെട്ടെന്നും ഇവരില്‍ ഭൂരിപക്ഷം പേരും തിരിച്ചുവരാന്‍ ഒരുക്കമാണെന്ന് അറിയിച്ചതായും കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ തങ്ങളെ സിന്ധ്യേ നിര്‍ബ്ബന്ധപൂര്‍വ്വം രാജിവെപ്പിച്ചതാണെന്ന് മന്ത്രിമാര്‍ പറഞ്ഞതായി കമല്‍നാഥിനോട് അടുപ്പമുള്ളവരും പറയുന്നു.
അതേസമയം സ്വന്തം ഇഷ്ടപ്രകാരമാണ് കോണ്‍ഗ്രസ് വിട്ടതെന്നും തുടര്‍ന്നും സിന്ധ്യേയെ പിന്തുണയ്ക്കുമെന്നും മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ആറ് വിമതരുടെ ഓഡിയോ ക്ളിപ്പുകളും ബിജെപി പുറത്തു വിട്ടിട്ടുണ്ട്. തുള്‍സി സിലാവത്, ഗോവിന്ദ് സിംഗ് രജ്പുത്, മഹേന്ദ്ര സിംഗ് സിസോദിയ, ഇമാര്‍ത്തി ദേവി, പ്രഭുറാം ചൗധരി, പ്രദ്യുമ്നാ സിംഗ് തോമാര്‍ എന്നിവരുടെ വീഡിയോ ക്ളിപ്പുകള്‍ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും എത്തിയിരുന്നു.
Comments are closed.