പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുണ്ടായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് രണ്ടു പേര് അറസ്റ്റില്‍
ന്യുഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഡല്‍ഹി അധ്യക്ഷന്‍ പര്‍വേശ് അഹമ്മദ്, സെക്രട്ടറി മുഹമ്മദ് ഇല്യാസ് എന്നിവരെ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റു ചെയ്തു. ഡല്‍ഹി ശിവ വിഹാര്‍ സ്വദേശിയാണ് ഇല്യാസ്.
കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കരാവല്‍ നഗറില്‍ നിന്നും എസ്.ഡി.പി.ഐ ടിക്കറ്റില്‍ മത്സരിച്ചിരുന്നു. ഇരുവരേയും പിന്നീട് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം കലാപത്തിനിടെ ജനങ്ങളെ ഇളക്കിവിട്ടു, കലാപത്തിനായി ഫണ്ട് എത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
Comments are closed.