ഓഹരി വിപണി ഇന്നും നഷ്ടത്തില്‍

മുംബൈ: കൊവിഡ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി വിപണി ഇന്നും നഷ്ടത്തില്‍. തുടര്‍ന്ന് ദേശീയ സൂചികയായ നിഫ്റ്റ് 2018 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലും സെന്‍സെക്സ് 1800 പോയിന്റ് നഷ്ടത്തിലുമാണ്. അതേസമയം നിഫ്റ്റി 541 പോയിന്റ് ( 5.2%) ഇടിഞ്ഞ് 9,916.55ലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്.

സെന്‍സെക്സ് 1,821.27 പോയിന്റ (2.1%) താഴ്ന്ന് 33,876.13ലാണ് വ്യാപാരം തുടങ്ങിയത്. ഡോളറിന് 74.55 രൂപ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. യു.എസ് സ്റ്റോക്ക് 4.7 ശതമാനവും ഏഷ്യാ പസഫിക് ഓഹരികള്‍ 4.1% ആണ് ഇടിഞ്ഞത്. ഒരു വര്‍ഷത്തിനുള്ളിലെ താഴ്ന്ന നിരക്കാണിത്. ബ്രിട്ടണ്‍ ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് 30 ദിവസം യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതും ആഗോള വിപണിക്ക് തിരിച്ചടിയാവുകയായിരുന്നു.

Comments are closed.