സിഎഎ പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ പതിച്ച ബോര്‍ഡ് തൂക്കാന്‍ സര്‍ക്കാരിന് എന്താണ് അധികാരം : സുപ്രീംകോടതി

ദില്ലി: സിഎഎ പ്രതിഷേധക്കാരുടെ ഫോട്ടോയും വിവരങ്ങളുമടങ്ങിയ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി രംഗത്തെത്തി. തുടര്‍ന്ന് ചിത്രങ്ങള്‍ പതിച്ച ബോര്‍ഡ് തൂക്കാന്‍ സര്‍ക്കാരിന് എന്താണ് അധികാരമെന്നും, നടപടിക്ക് നിയമത്തിന്റെ പിന്തുണയില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

ജസ്റ്റിസ് യു യു ലളിത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് സ്വകാര്യത അവകാശപ്പെടാന്‍ കഴിയില്ലെന്നായിരുന്നു യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത വാദിച്ചത്. അതേസമയം ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. ഹര്‍ജി അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കുന്നതാണ്.

Comments are closed.