മീനടം മേഖലയില്‍ കൊവിഡ് 19 വൈറസ് ബാധയുണ്ടെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ കസ്റ്റഡിയില്‍

കോട്ടയം: കോട്ടയത്തെ മീനടം മേഖലയില്‍ കൊവിഡ് 19 വൈറസ് ബാധയുണ്ടെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച പാമ്പാടി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി.

അതേസമയം വൈറസ് ബാധ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്നും ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്തി അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പൊലീസ് സ്റ്റേഷന്‍, സൈബര്‍ സെല്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ.

Comments are closed.