ഉന്നാവില്‍ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ചു കൊന്നു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഹോളി ആഘോഷങ്ങള്‍ക്കിടെ പന്ത്രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ചു കൊന്നു. ചൊവ്വാഴ്ച ഹോളി ആഘോഷ പരിപാടി നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വിജനമായ വയലില്‍ കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും ഒടുവില്‍ കാണ്‍പൂരിലെ ലാലാ ലാജ്പത് റായ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെ പെണ്‍കുട്ടി മരിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Comments are closed.