പ്രവാസി വ്യവസായിയുടെ പൂട്ടിയിട്ട വീട്ടില്‍ മോഷണം

കണ്ണൂര്‍: വാരത്ത് പ്രവാസി വ്യവസായിയുടെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് അറുപത്തഞ്ച് പവനും അരലക്ഷം രൂപയും വിലകൂടിയ വാച്ചുകളും മോഷണം പോയി. ജനല്‍ക്കമ്പികള്‍ അറുത്ത് മാറ്റിയാണ് മോഷ്ടാക്കള്‍ വീടിനകത്ത് കടന്നത്. ബെഡ്‌റൂമിന്റെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്തു. വാരം സ്വദേശിയായ പ്രവാസി വ്യവസായി സുനാനന്ദകുമാര്‍ രണ്ട് മാസം മുമ്പാണ് വിദേശത്ത് പോയത്.

വീട്ട്മുറ്റം ജോലിക്കാരിയെത്തി ദിവസവും വൃത്തിയാക്കാറുണ്ട്. ഇന്ന് രാവിലെ ജനലിലെ കൊളുത്തുകള്‍ താഴെ വീണ് കിടന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ ഉടന്‍ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡോഗ്‌സ്വക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. ഒന്നില്‍ക്കൂടുതല്‍ പേര്‍ ചേര്‍ന്നാണ് മോഷണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം വീടിന്റെ ജനല്‍ കമ്പി അറുത്തുമാറ്റി കണ്ണൂരില്‍ നടന്ന അഞ്ചാമത്തെ കവര്‍ച്ചയാണിത്. ഈ കേസുകളിലൊന്നും ഒരു പ്രതിയെപ്പോലും പിടികൂടിയിട്ടില്ല.

Comments are closed.