കൊറോണ : സൗദി അറേബ്യയില്‍ മലപ്പുറം സ്വദേശി നിരീക്ഷണത്തില്‍

റിയാദ്: കൊറോണ സംശയത്തില്‍ സൗദി അറേബ്യയില്‍ മലപ്പുറം സ്വദേശി നിരീക്ഷണത്തില്‍. വിദേശത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞു റിയാദില്‍ തിരിച്ചെത്തിയ ഇദ്ദേഹം ഒരാഴ്ചയായി ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്. തുടര്‍ന്ന് റിയാദ് എയര്‍പോര്‍ട്ടിലിറങ്ങി താമസസ്ഥലത്ത് എത്തിയ ഇദ്ദേഹത്തെ പിന്നീട് ആരോഗ്യമന്ത്രാലയം വിളിച്ചു വരുത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

രോഗമോ രോഗ ലക്ഷണമോ ഇല്ലെങ്കിലും 14 ദിവസത്തെ നിരീക്ഷണം ആവശ്യമാണെന്ന് അധികൃതര്‍ പറഞ്ഞതായി ഇദ്ദേഹം പറഞ്ഞു. അതേസമയം സ്രവ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ അടുത്ത ദിവസം തന്നെ കേന്ദ്രം വിടാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Comments are closed.