മക്കയിലും ജിദ്ദയിലും മടങ്ങി പോയിട്ടില്ലാത്ത ഉംറ തീര്‍ത്ഥാടകര്‍ക്ക് സഹായവുമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

റിയാദ്: മക്കയിലും ജിദ്ദയിലും ഇന്ത്യയിലേക്ക് മടങ്ങി പോയിട്ടില്ലാത്ത ഉംറ തീര്‍ത്ഥാടകര്‍ക്ക് സഹായവുമായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. തീര്‍ത്ഥാടകര്‍ക്ക് വിമാന സര്‍വീസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍സുലേറ്റില്‍ ഹെല്‍പ്പ് ലൈന്‍ സേവനം ആരംഭിച്ചത്.

സഹായം ആവശ്യമുള്ളവര്‍ ഹെല്‍പ് ലൈനില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദിവസം മുഴുവന്‍ സമയവും ഈ സേവനം ലഭ്യമാണ്. 05544 04023 എന്ന നമ്പറില്‍ ഹെല്‍പ് ലൈനുമായി ബന്ധപ്പെടാവുന്നതാണ്.

Comments are closed.