ഡാനിയേല്‍ റുഗാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു ; റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍

ടൂറിന്‍: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് യുവന്റസില്‍ ഡാനിയേല്‍ റുഗാനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് റുഗാനിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും താരവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളിലുമാണെന്ന് യുവന്റസ് അറിയിച്ചു. അതേസമയം റൊണാള്‍ഡോ അടക്കമുള്ള താരങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ് എന്നാണ് വിവരം.

എന്നാല്‍ താന്‍ സന്തോഷവാനാണ് എന്നും കൊവിഡ് 19നെ നേരിടാനുള്ള സംവിധാനങ്ങള്‍ക്കൊപ്പം ഏവരും സഹകരിക്കണമെന്നും ആരാധകരെ ആശ്വസിപ്പിച്ച് ഡാനിയേല്‍ റുഗാനി രംഗത്തെത്തി. അതേസമയംസീസണില്‍ യുവന്റസിനായി ഏഴ് മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിരുന്നു ഡാനിയേല്‍ റുഗാനി. 2015ല്‍ യുവന്റസില്‍ എത്തിയ താരത്തിന് 2023 വരെ ക്ലബില്‍ കരാറുണ്ട്. അടച്ചിട്ട സ്റ്റേഡിയത്തില്‍ ഇന്റര്‍ മിലാനെതിരെ നടന്ന കഴിഞ്ഞ മത്സരത്തില്‍ ബഞ്ചിലായിരുന്നു റുഗാനിയുടെ സ്ഥാനം.

Comments are closed.