യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ ആന്‍ഫീല്‍ഡില്‍ തകര്‍ത്ത് അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടറില്‍

ലിവര്‍പൂള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ ആന്‍ഫീല്‍ഡില്‍ തകര്‍ത്ത് അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടറില്‍ എത്തി. ആദ്യ പാദത്തില്‍ ഒരു ഗോള്‍ കടവുമായി ഇറങ്ങിയ ലിവര്‍പൂളിന് 43-ാം മിനുട്ടില്‍ വിനാല്‍ഡം ലീഡ് നല്‍കി. 94-ാം മിനുട്ടില്‍ ഫിര്‍മിനോ ലീഡ് ഉയര്‍ത്തി. മൂന്ന് മിനുട്ടിനുള്ളില്‍ മാര്‍ക്കോസ് ലൊറെന്റെയുടെ ഗോളിലൂടെ തിരിച്ചടിച്ച അത്‌ലറ്റിക്കോ അഗ്രിഗേറ്റ് സ്‌കോര്‍ സമനിലയാക്കിയിരുന്നു.

അതേസമയം കളി അധിക സമയത്ത് നീണ്ടപ്പോള്‍ ലൊറെന്റെ ടീമിന് ജയം ഉറപ്പിച്ചു. അവസാന മിനുട്ടില്‍ അല്‍വാരോ മൊറാട്ട ഗോള്‍ പട്ടിക തികച്ചു. ഗോളി യാന്‍ ഒബ്ലാക്കിന്റെ പ്രകടനം അത്ലറ്റിക്കോയ്ക്ക് തുണയായി. എന്നാല്‍ മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ച് പിഎസ്ജിയും ക്വാര്‍ട്ടറിലെത്തി. സൂപ്പര്‍ താരം നെയ്മര്‍, യുവാന്‍ വെലാസ്‌കോ എന്നിവരാണ് പിഎസ്ജിയുടെ ഗോളുകള്‍ നേടിയത്.

Comments are closed.