Ultimate magazine theme for WordPress.

മാസപൂജക്കായി ശബരിമല നട ഇന്നു തുറക്കുന്നു ; ഉദയാസ്തമയ പൂജയും പടിപൂജാ ചടങ്ങുകളും ഒഴിവാക്കി

പത്തനംതിട്ട: മാസപൂജയുടെ ഭാഗമായി ശബരിമല നട ഇന്നു തുറക്കുന്നു. എന്നാല്‍ കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമലയില്‍ ഉദയാസ്തമയ പൂജയും പടിപൂജാ ചടങ്ങുകളും ഒഴിവാക്കിയിയിരിക്കുകയാണ്. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ക്ക് പമ്പയിലും സന്നിധാനത്തും താമസിക്കാന്‍ മുറികള്‍ നല്‍കില്ല. വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.

തുടര്‍ന്ന് ക്ഷേത്രം തുറന്നാല്‍ തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ദേവസ്വം ബോര്‍ഡും ജില്ലാ ഭരണകൂടവും അറിയിച്ചിരിക്കുകയാണ്. അതേസമയം 28 പേരാണ് നിലവില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസോലേഷന്‍ വാര്‍ഡുകളില്‍ തുടരുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 48 പേരേയും, രണ്ടാം തലത്തില്‍ അടുത്തിടപഴകിയ 256 പേരേയും ആരോഗ്യവകുപ്പ് കണ്ടെത്തി നിരീക്ഷണത്തിലാണ്.

വീടുകളില്‍ 1237 പേര്‍ നിരീക്ഷണത്തിലാണ്. ഇറ്റലി അല്ലാതെ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്ന 19 പേരും ഇക്കൂട്ടത്തിലുണ്ട്. 33 പേരുടെ സാംപിള്‍ പരിശോധന ഫലം ഇനിയും വരാനുണ്ട്. ജില്ലയില്‍ മാര്‍ച്ച് 25 വരെ മൈക്രോ ഫിനാന്‍സ്, ബാങ്ക് വായ്പാ പിരിവുകള്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Comments are closed.