പത്തനംതിട്ടയില്‍ കൊവിഡ് 19 പരിശോധനയ്ക്ക് അയച്ച പത്ത് സാമ്പിളുകള്‍ നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: കൊവിഡ് 19 പരിശോധനയ്ക്ക് പത്തനംതിട്ടയില്‍ നിന്ന് അയച്ച പത്ത് സാമ്പിളുകള്‍ നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട്. 2 കുട്ടികളുടെതടക്കമുള്ള പരിശോധന ഫലമാണ് നെഗറ്റീവായത്. അതേസമയം നിലവില്‍ ജില്ലയില്‍ 31 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. എന്നാല്‍ മറ്റിടങ്ങളില്‍ പോസിറ്റീവ് ആയ ആളുകളുമായി പത്തനംതിട്ടയിലുള്ള ആര്‍ക്കെങ്കിലും സമ്പര്‍ക്കം ഉണ്ടായെങ്കില്‍ അതും ട്രാക്ക് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

അതേസമയം ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരെ തെര്‍മ്മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കുമെന്നും മീനമാസ പൂജയ്ക്കായി എത്തുന്ന അയ്യപ്പഭക്തരെ നിലയ്ക്കലില്‍ നിയന്ത്രിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എത്തുന്ന തീര്‍ത്ഥാടകരെ നിലിവിലെ സാഹചര്യം പറഞ്ഞ് ബോധ്യപ്പെടുത്തും. ഇതിന് ശേഷം ദര്‍ശനം നടത്തണമെന്ന് നിര്‍ബന്ധം പിടിക്കുന്നവരെ തടയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Comments are closed.