ആഭ്യന്തര ഓഹരി വിപണിയില്‍ വന്‍ ഇടിവ്
മുംബൈ: ആഭ്യന്തര ഓഹരി വിപണിയില്‍ വ്യാപാരം തുടങ്ങിയതിന് പിന്നാലെ സൂചികകള്‍ 10 ശതമാനം ഇടിവിലേക്ക് നീങ്ങിയതോടെ വ്യാപാരം നിര്‍ത്തിവച്ചു. ഓഹരി സൂചികയായ സെന്‍സെക്സ് 3,090.62 പോയിന്റ് ഇടിഞ്ഞ് 29,687.52 ലാണ് വ്യാപാരം എത്തിയത്. എന്‍എസ്ഇ നിഫ്റ്റി 50 മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. 10.07 ശതമാനമാണ് ഇടിവ്. 966.1 പോയിന്റാണ് വിപണിയില്‍ ഇടിവുണ്ടായത്.
അതേസമയം 2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ ഓഹരി വിപണി സര്‍ക്കിട്ട് ബ്രേക്കറിലേക്ക് എത്തുന്നത്. അടുത്ത ഇന്ത്യന്‍ വിപണികളിലെ സര്‍ക്കിട്ട് ബ്രേക്കര്‍ പോയിന്റ് 15 ശതമാനമാണ്. കൊറോണ വൈറസ് ലോകത്ത് വളരെ വേഗം പടര്‍ന്നുപിടിക്കുന്നതിലുളള ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
Comments are closed.