കൊവിഡ് 19 : ഐപിഎല്‍ ഉള്‍പ്പടെ ഒരു കായിക മത്സരങ്ങളും ദില്ലിയില്‍ നടക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

ദില്ലി: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഒരു കായിക മത്സരങ്ങളും ദില്ലിയില്‍ നടക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.

വലിയ ആള്‍ക്കൂട്ടമുണ്ടാകുന്നത് ഒഴിവാക്കുക. എല്ലാ കായിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. പുതിയ ഫോര്‍മാറ്റുമായി ബിസിസിഐ എത്തിയാല്‍ തീരുമാനം അവര്‍ക്കുവിടുകയാണ്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ കൂടുന്ന കായിക പരിപാടികളെല്ലാം നിരോധിക്കുകയാണ്. ആളുകളെ തടയുകയല്ല, കൂട്ടം ചേരുന്നത് ഒഴിവാക്കാനാണ് ശ്രമം. കൊറോണയെ ചെറുക്കാന്‍ ഇത് അനിവാര്യമാണെന്നും ദില്ലി ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

Comments are closed.