ഉന്നവോ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ എം.എല്‍.എ കുല്‍ദീപ് സെങാറിനു വീണ്ടും ശിക്ഷ

ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ എം.എല്‍.എ കുല്‍ദീപ് സെങാറിനു 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ബി.ജെ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഈ നേതാവിനെ ഡല്‍ഹി പ്രത്യേക കോടതി ശിക്ഷിച്ചത്.

ഉന്നാവോയിലെ ബാഗെര്‍മൗ മണ്ഡലത്തില്‍ നിന്ന് നാലു തവണ ബി.ജെ.പി ടിക്കറ്റില്‍ നിയമസഭയിലെത്തിയ സെങാര്‍, 2017ലെ തെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. എന്നാല്‍ ആരോപണം ഉയര്‍ന്നതോടെയാണ് പാര്‍ട്ടി ഇയാളെ പുറത്താക്കുകയും കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹി കോടതി ഇയാളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിരുന്നു. അതേസമയം 2018 ഏപ്രില്‍ 9നാണ് പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടത്.

Comments are closed.