പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഉടന്‍ ഇറ്റലിയില്‍ : വി.മുരളീധരന്‍

ന്യുഡല്‍ഹി: ഇറ്റലിയില്‍ കുടുങ്ങിയ പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഉടനെത്തുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു. തുടര്‍ന്ന് റോമിലെത്തുന്ന സംഘം മിലാനിലേക്ക് പോകും. അതിനുള്ള ക്രമീകരണങ്ങള്‍ എല്ലാം ഒരുക്കിക്കഴിഞ്ഞു. രോഗമുള്ളവരെ കൊണ്ടുവരുന്നതില്‍ പ്രയോഗിക പ്രശ്നമുണ്ട്.

രോഗമുള്ള വരുടെ യാത്ര മെഡിക്കല്‍ സംഘത്തിന്റെ തീരുമാനം അനുസരിച്ചാകുമെന്നും മുരളീധരന്‍ അറിയിച്ചു. അതേസമയം ഉംറയ്ക്കു പോയി ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചുകൊണ്ടുവരാന്‍ നടപടിയുണ്ടാകും. ഇറാനില്‍ നിന്ന് മൂന്നുറിലേറെ പേരെ മുംബൈയില്‍ എത്തിക്കും. ഇവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഡല്‍ഹിയില്‍ നിരീക്ഷണത്തിലാക്കുമെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.

Comments are closed.