കൊവിഡ് 19 :ഐടി ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെ എന്ന് തീരുമാനിച്ച് കര്‍ണാകടക

ബംഗലൂരു: കൊവിഡ് 19 വ്യാപിക്കുന്നതിന്റെ സാഹചര്യത്തില്‍ മാര്‍ച്ച് ഇരുപത് വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് കര്‍ണാകടക. അതിനായി തിയറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ഓഡിറ്റോറിയം എന്നിവയെല്ലാം അടച്ചിടും.

വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവെക്കണമെന്നും കായിക മത്സരങ്ങളും നടത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി യെദിയൂരപ്പ നിര്‍ദ്ദേശം നല്‍കി. കൂടാതെ ഐടി ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെ എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Comments are closed.