വിധവയായ സ്ത്രീയെ സഹോദരങ്ങള്‍ ചേര്‍ന്ന് ശ്വാസം മുട്ടിച്ചുകൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ കൂക്ഡ ഗ്രാമത്തില്‍ മറ്റൊരു സമുദായത്തിലെ യുവാവുമായി പ്രണയത്തിലായ വിധവയായ സ്ത്രീയെ സഹോദരങ്ങള്‍ ചേര്‍ന്ന് ശ്വാസം മുട്ടിച്ചുകൊന്നു. തുടര്‍ന്ന് യുവതിയുടെ സഹോദരങ്ങളായ സുമിത് കുമാര്‍, സോനു എന്നിവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് ന്യൂ മന്ദി പൊലീസ് കേസെടുക്കുകയും ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഒരു അപകടത്തിലാണ് 35കാരിയായ യുവതിയുടെ ഭര്‍ത്താവ് മരിക്കുന്നത്.

തുടര്‍ന്ന് സുല്‍ഫിക്കറുമായി പ്രണയത്തിലായ യുവതി ഇയാലെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. തങ്ങളുടെ ബന്ധം അറിഞ്ഞ ബന്ധുക്കള്‍ യുവതിയെ കൊലപ്പെടുത്തി പൊലീസ് അറിയാതെ സംസ്‌കരിച്ചുവെന്ന് യുവതിയുടെ കാമുകന്‍ സുല്‍ഫിക്കര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. എന്നാല്‍ കൊലപാതകത്തിന് ശേഷം സഹോദരങ്ങള്‍ ചേര്‍ന്ന് സംസ്‌കരിക്കുകയും ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി.

Comments are closed.