Ultimate magazine theme for WordPress.

കൊവിഡ് 19 : ഉത്തര്‍പ്രദേശിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു

ലഖ്‌നൗ: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാര്‍ച്ച് 22 വരെ അവധി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍, കോളേജുകള്‍, വൊക്കേഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ മാര്‍ച്ച് 22 വരെ അടച്ചിടുമെന്നും മാര്‍ച്ച് 22ന് അപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം അവധി നീട്ടണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ സാഹചര്യങ്ങള്‍ നിയന്ത്രിതമാണ്. ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. പ്രാദേശികമായി സ്‌കൂളുകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ബോധവല്‍ക്കരണ പരിപാടികളുമായി എത്തുമെന്നും പറഞ്ഞു. അതേസമയം യുപിയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 11 ആയതോടെ മുന്‍കരുതലായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നത്.

Comments are closed.