ആള്‍ക്കാരെ അഭിവാദ്യം ചെയ്യുന്നത് നമസ്‌തെ പറഞ്ഞിട്ട് ആകു : പ്രിയങ്ക ചോപ്ര

കൊറോണ രോഗം ലോകമെങ്ങും വ്യപിക്കുമ്പോള്‍ ഹസ്തദാനം ചെയ്തും ആലിംഗനം ചെയ്തുമൊക്കെ അഭിവാദ്യം ചെയ്യുന്നത് വേണ്ടെന്ന് വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് ആള്‍ക്കാരെ അഭിവാദ്യം ചെയ്യുന്നത് നമസ്‌തെ പറഞ്ഞിട്ട് ആകുവെന്ന് നടി പ്രിയങ്ക ചോപ്ര പറയുന്നു.

പല വേദികളിലും താന്‍ നമസ്‌തെ പറയുന്ന ഫോട്ടോകളുടെ മൊണ്ടാഷും പ്രിയങ്ക ചോപ്ര ഷെയര്‍ ചെയ്തു. ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റില്‍ പോലും പ്രിയങ്ക ചോപ്ര നമസ്‌തെ പറഞ്ഞായിരുന്നു അഭിവാദ്യം ചെയ്തത്. ലോകമെങ്ങും മാറുമ്പോള്‍ പഴയതെങ്കിലും പുതിയ ഒരു രീതി, ആള്‍ക്കാരെ അഭിവാദ്യം ചെയ്യാന്‍ എന്നും എല്ലാവരെയും സുരക്ഷിതരാക്കൂവെന്നും പ്രിയങ്ക ചോപ്ര എഴുതിയിരിക്കുകയാണ്.

Comments are closed.