Ultimate magazine theme for WordPress.

ആഴ്സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റയ്ക്കും ചെല്‍സി താരം ക്വാലം ഹഡ്സണ്‍ ഒഡോയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു

ആഴ്സനല്‍: ആഴ്സനല്‍ പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റയ്ക്കും ചെല്‍സി താരം ക്വാലം ഹഡ്സണ്‍ ഒഡോയ്ക്കും കൊവിഡ് 19 എന്ന് സ്ഥിരീകരിച്ചു. ആഴ്സനല്‍ ടീം സ്‌ക്വാഡ് ഒന്നാകെ സ്വയം ഐസുലേഷനിലാണ്. തുടര്‍ന്ന് ടീമിന്റെ ലണ്ടനിലെ പരിശീലന കേന്ദ്രം അടച്ചു. ചെല്‍സി താരം ക്വാലം ഹഡ്സണ്‍ ഒഡോയ്ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ സഹതാരങ്ങളും കോച്ചിംഗ് സ്റ്റാഫും കര്‍ശന നിരീക്ഷണത്തിലാണ്.

എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കും എന്ന് ചെല്‍സി അറിയിച്ചു. അതേസമയം സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രീമിയര്‍ ലീഗ് അധികൃതര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ട്. പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനെതിരായ മത്സരം മാറ്റിവെച്ചതായി ബ്രൈറ്റന്‍ അറിയിച്ചു.

Comments are closed.