താരനെതിരായ ഫലപ്രദമായ പ്രതിവിധി നാരങ്ങ
തലയില്‍ താരനുണ്ടെങ്കില് ശക്തമായ ചൊറിച്ചിലും ഉണ്ടാകുന്നു. ഇങ്ങനെ ചൊറിയുമ്പോള്‍ മുടിയുടെ വേരുകളുടെ ആരോഗ്യം നഷ്ടമാകുകയും ഇത് മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. മുടിയുടെ വരള്‍ച്ചയും വേരുകളുടെ ബലം നശിപ്പിച്ച് മുടിയുടെ തിളക്കം ഇല്ലാതാക്കുകയും ചെയ്യുന്നു. താരന് തടയാന്‍ പലപല വസ്തുക്കളും ഇന്ന് വിപണിയിലുണ്ട്. എന്നാല്‍ അവയ്ക്കു മുമ്പ് നിങ്ങള്‍ക്ക് താരന് തടയാനുള്ള വീട്ടുവൈദ്യമായി നാരങ്ങ ഉപയോഗിക്കാവുന്നതാണ്. പണ്ടുകാലം തൊട്ടെ താരനെതിരായ ഫലപ്രദമായ പ്രതിവിധിയാണ് നാരങ്ങ എന്ന് ആയുര്‍വേദം പറഞ്ഞിട്ടുണ്ട്.
നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് മുടി വേരുകളുടെ തലത്തില്‍ നിന്ന് താരനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. മറ്റൊരുവിധത്തില്‍, നാരങ്ങയുടെ ശക്തമായ ആന്റിമൈക്രോബയല്‍ ഗുണങ്ങളും നിങ്ങളുടെ തലയോട്ടിയില്‍ സംഭവിക്കുന്ന ഫംഗസ് പ്രവര്‍ത്തനത്തെ തടയുന്നു. താരന് നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് നാരങ്ങ പലവിധത്തില്‍ ഉപയോഗിക്കാം. അവ തനിച്ചോ മറ്റ് വസ്തുക്കളുടെ കൂടെ കലര്‍ത്തിയോ തലയില്‍ പുരട്ടാം.
താരനകറ്റാന്‍ നാരങ്ങയോടൊപ്പം നെല്ലിക്ക ചേര്‍ത്ത് ഉപയോഗിക്കുന്നത് നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മികച്ചൊരു പരിഹാരമാണ്. നാരങ്ങയുടെയും നെല്ലിക്കയുടെയും സിട്രസ് സ്വഭാവം മൃതകോശങ്ങളുടെ രൂപീകരണം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിനുപുറമെ, അവ വേരുകള്‍ക്ക് പോഷണം നല്‍കുകയും നിങ്ങളുടെ മങ്ങിയ മുടികള്‍ക്ക് സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു.
രണ്ട് ടേബിള്‍സ്പൂണ്‍ നാരങ്ങ നീരും രണ്ട് ടേബിള്‍ സ്പൂണ്‍ നെല്ലിക്ക ജ്യൂസും മിക്സ് ചെയ്യുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് നിങ്ങളുടെ തലയോട്ടിയില്‍ സൗമ്യമായി ഇടുക. ഇത് 30 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം വെള്ളത്തില്‍ കഴുകി കളയുക.
താരനകറ്റാനു മികച്ച മുടി നല്കാനുമായി നാരങ്ങയും തൈരും സംയോജിപ്പിച്ച് ഉപയോഗിക്കാം. ഇവയിലെ സ്വാഭാവിക എന്‍സൈമുകളും ആസിഡുകളും താരന് പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ഏകദേശം രണ്ട് ടേബിള്‍സ്പൂണ്‍ തൈര് അല്ലെങ്കില്‍, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എന്നിവ ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ സൗമ്യമായി പുരട്ടുക. ഇത് 30 മിനിറ്റ് തലയില്‍ ഉണങ്ങാന്‍ വിടുക. ശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക.
നിങ്ങളുടെ പല മുടി പ്രശ്നങ്ങള്‍ക്കും ആത്യന്തിക ഉത്തരമാണ് നാരങ്ങയും തേനും ചേര്‍ന്ന മിശ്രിതം. തേനിന്റെ വിരുദ്ധ ബാഹ്യാവിഷ്ക്കാരവും ആന്റിമൈക്രോബയല്‍ സംയുക്തങ്ങളും ചര്‍മ്മത്തിന് കീഴിലുള്ള ഫംഗസ് പ്രവര്‍ത്തനത്തെ തടയുന്നു. ഹ്യൂമെക്ടന്റ് തലയോട്ടിയില്‍ ജലാംശം നിലനിര്‍ത്തുന്നു. അതുവഴി താരന് മൂലമുണ്ടാകുന്ന വരള്‍ച്ച, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇല്ലാതാവുന്നു.
ഒരു ടീസ്പൂണ്‍ നാരങ്ങ നീരില്‍ ഏകദേശം മൂന്ന് ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. അവ നന്നായി കലര്‍ത്തി 20 മിനിറ്റ് തലയോട്ടിയില്‍ പുരട്ടുക. ശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. മികച്ച ഫലത്തിനായി, ഓരോ 3-4 ദിവസത്തിലൊരിക്കലെങ്കിലും ഇത്തരത്തില്‍ മിശ്രിതം മുടിയില്‍ പ്രയോഗിക്കുക.
മുടിയുടെ ആരോഗ്യത്തിന് മുട്ട ഉപയോഗിക്കുന്നത് പണ്ടുമുതലേ പ്രചാരത്തിലുള്ളതാണ്. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും മുട്ടയും കലര്‍ത്തി തലയില്‍ പ്രയോഗിക്കുന്നത് തലയോട്ടിക്ക് മാത്രമല്ല, മൊത്തം മുടിക്കും അത്ഭുതകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു.
മുട്ട ഒരു സ്വാഭാവിക കണ്ടീഷണറാണ്, മാത്രമല്ല ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് പുറംതള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ കോശങ്ങള്‍ നിര്‍ജ്ജീവ സെല്‍ ഉല്പാദനത്തെയും തടയുന്നു. മുട്ടയിലേക്ക് നാരങ്ങ നീര് കലര്‍ത്തി നന്നായി മിശ്രിതമാക്കുക. ഇത് തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം മിതമായ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകി കളയുക, ഫലം നിങ്ങള്‍ക്ക് കാണാനാവും.
ചായപ്പൊടി, നാരങ്ങ എന്നിവയുടെ ശക്തമായ ആന്റിമൈക്രോബയല്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ ഗുണങ്ങള്‍ താരന് അകറ്റാനും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും ഒരു മികച്ച പ്രതിവിധിയാണ്. രണ്ട് ടീസ്പൂണ്‍ ചായപ്പൊടി അര കപ്പ് ചൂടുവെള്ളത്തില്‍ ചേര്‍ക്കുക. ഈ വെള്ളം കലക്കി അരിച്ചെടുത്ത് ഒരു ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ക്കുക. ഈ മിശ്രിതം ഇളം ചൂടോടെ നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക. 20 മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക. ശേഷം തല വെള്ളത്തില്‍ കഴുകുക.
Comments are closed.