കൊറോണ വൈറസ് ബാധിച്ച് ലോകത്താകെ മരണം 5,000 കടന്നു ; ഇറാനില്‍ ഇന്നലെ മാത്രം 85 മരണം

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിച്ച് ലോകത്താകെ മരണം 5,000 കടന്നു. അതേസമയം 1.34 ലക്ഷത്തിലേറെ പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇറാനില്‍ ഇന്നലെ മാത്രം 85 മരണം. 1,364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറാനില്‍ 514 പേര്‍ മരണമടഞ്ഞു. കൂടാതെ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയിയുടെ വിദേശ കാര്യ ഉപദേഷ്ടാവ് അലി അക്ബര്‍ വെലായത്തിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം ചൈനയിലാണ് മരണം കൂടുതല്‍ – 3,176. എന്നാല്‍ ബ്രിട്ടനില്‍ പത്തു പേര്‍ മരിച്ചു. 596 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആസ്ട്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡട്ടനും കൊറോണ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും മന്ത്രിമാരും ക്വാറന്റൈനിലാണ്.

അതേസമയം ഇന്ത്യയില്‍ 16 വിദേശികള്‍ ഉള്‍പ്പെടെ 81 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ കൊറോണ മരണം വ്യാഴാഴ്ച കര്‍ണാടകത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഗൂഗിള്‍ ഇന്ത്യയുടെ ബംഗളൂരു ഓഫീസിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. ജീവനക്കാര്‍ക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാമെന്ന് ഗൂഗിള്‍ ഇന്ത്യ വ്യക്തമാക്കി.

Comments are closed.