കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത നാലു ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ നാലു ശതമാനം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശ പ്രകാരമുള്ള വര്‍ദ്ധനയാണ് നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
2020 ജനുവരി ഒന്നുമുതല്‍ മുന്‍കൂര്‍ പ്രാബല്യത്തോടെയാണിത്. തുടര്‍ന്ന് കേന്ദ്ര ഡി. എ അടിസ്ഥാന ശമ്പളത്തിന്റെ 21 ശതമാനമാകും. നിലവില്‍ 17 ശതമാനമായിരുന്നു. 48.34ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65.26 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനപ്പെടുന്നതാണ്. അതേസമയം ക്ഷാമബത്ത വര്‍ദ്ധന വഴി ഖജനാവിന് പ്രതിവര്‍ഷം 14,595 കോടി രൂപയുടെ അധിക ബാദ്ധ്യതയുണ്ടാകുന്നതാണ്.
Comments are closed.