കൊവിഡ് 19 : ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ബസുകളില്‍ പരിശോധന

തൃശ്ശൂര്‍: കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പും,മോട്ടോര്‍വാഹന വകുപ്പും സംയുക്തമായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ബസുകളില്‍ പരിശോധന തുടങ്ങി. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണി മുതല്‍ തൃശ്ശൂര്‍ മണ്ണുത്തി ബൈപാസില്‍ ബാംഗ്ലൂരില്‍ വരുന്ന അന്തര്‍ സംസ്ഥാന ബസുകളില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ള യാത്രക്കാരെ, ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ അടക്കം സജ്ജീകരിച്ചായിരുന്നു പരിശോധന നടത്തിയത്.

തുടര്‍ന്ന് 30 ബസുകളും 768 യാത്രക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കി. കൂടാാതെ യാത്രക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കിയിരുന്നു. അതേസമയം ദമാമില്‍ നിന്ന് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി ബസ് മാര്‍ഗം തൃശ്ശൂരില്‍ എത്തിയ ഒരാളെ പരിശോധനയില്‍ കണ്ടെത്തി നിരീക്ഷണത്തിലാക്കി.

Comments are closed.