കെഎസ്എഫ്ഇയില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത ജീവനക്കാരന്‍ അറസ്റ്റില്‍

കൊല്ലം: കെഎസ്എഫ്ഇയുടെ കൊല്ലം പ്രാക്കുളം ശാഖയില്‍ മുക്കുപണ്ടം പണയം വെച്ച് ഒന്‍പതു ലക്ഷത്തോളം രൂപ തട്ടിയെടുത്ത ജീവനക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഹെഡ് ഓഫിസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം ലോക്കര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.

കെഎസ്എഫ്ഇ പ്രാക്കുളം ശാഖയിലെ ഗോള്‍ഡ് അപ്രൈസറും ഞാറയ്ക്കല്‍ സ്വദേശിയുമായ സനല്‍കുമാറിന്റെ നേതൃത്വത്തില്‍ മുക്കുപണ്ടം പണയം വെച്ച് 37 സ്വര്‍ണ വായ്പകളിലായി 8.50 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കേസ്.

തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. എന്നാല്‍ പണം തിരികെ അടപ്പിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ മാനേജര്‍ ശ്രമിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു.

Comments are closed.