തിരുവനന്തപുരത്ത് രണ്ടു രോഗികള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് മൂന്ന് പേരില്‍രണ്ടു രോഗികള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. യുകെയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും വന്നവര്‍ സഞ്ചരിച്ച റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് രോഗം സ്ഥരീകരിച്ച ഇറ്റാലിയന്‍ പൗരന്റെ വിവരം ഉടന്‍ പുറത്തു വിടുമെന്നും അറിയിച്ചു.

അതേസമയം ചാര്‍ട്ടില്‍ പറയുന്ന തീയതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവിഭാഗത്തിന്റെ സ്‌ക്രീനിങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും സ്‌ക്രീനിങ്ങില്‍ ഉള്‍പ്പെടാത്തവര്‍ 0471 -2466828, 0471-2730045, 0471-2730067 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം യുകെ സ്വദേശികളായ വര്‍ക്കലയില്‍ നിന്നു മുങ്ങിയ വിദേശികള്‍ അലക്‌സാണ്ടര്‍ (28) എലീസ (25). ഇവരെ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് കണ്ടെത്തി ആലുവ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി.

Comments are closed.