കോവിഡ് 19 യുഎസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വാഷിങ്ടന്‍ : കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ യുഎസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടാതെ രോഗത്തെ നേരിടുന്നതിനായി 5000 കോടി യുഎസ് ഡോളര്‍ (3.65 ലക്ഷം കോടി രൂപ) സഹായവും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിക്ക് (ഫെമ) കൂടുതല്‍ ഫണ്ട് ചെലവഴിക്കാനും കൂടുതല്‍ സംഘങ്ങളെ നിയോഗിക്കാനും സാധിക്കും.
അതേസമയം കോവിഡ് ബാധിച്ച് 120 പേര് മരിച്ച സാഹചര്യത്തില്‍ സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കും. അടുത്ത 15 ദിവസത്തേക്കാകും അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി പെഡ്രോ സാന്‍ചെസ് വ്യക്തമാക്കി. യുറോപ്യന്‍ രാജ്യങ്ങളില്‍ ഇറ്റലിക്കു ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത് സ്പെയിനിലാണ്. 4,209 പേര്‍ക്കാണ് നിലവില്‍ സ്പെയിനില്‍ രോഗം സ്ഥിരീകരിച്ചത്. അതിനാല്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഔദ്യോഗിക തീരുമാനമുണ്ടാകും.
Comments are closed.