ദേവനന്ദയുടെ മരണ കാരണം അപ്രതീക്ഷിത വീഴ്ചയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

കൊല്ലം: ദേവനന്ദയുടെ മരണ കാരണം അപ്രതീക്ഷിത വീഴ്ചയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് . മനപൂര്‍വ്വം ക്ഷതമേല്‍പ്പിച്ചതിന്റെ അടയാളങ്ങളൊന്നും ഇല്ലെന്നും അപ്രതീക്ഷിത വീഴ്ചയാണ് മരണ കാരണമെന്നും എന്നാല്‍ ഇടതു കവിളില്‍ ചെറിയ പാട് വെള്ളത്തില്‍ വീണപ്പോള്‍ സംഭവിച്ചതാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളിലുണ്ടായിരുന്ന ചെളിയും കുളിക്കടവിലെ ചെളിയും ഒന്നാണോ എന്നതടക്കമുള്ള പരിശോധനകളും ഫോറന്‍സിക് സംഘം നടത്തിയിരുന്നു.

അതേസമയം മൃതദേഹം കണ്ടെത്തിയത് പുഴയിലെ ബണ്ടിന് സമീപത്തല്ല മുങ്ങി മരണം നടന്നതെന്ന നിഗമനത്തിലേക്കെത്തുന്നതിനായി മൂന്ന് കാരണങ്ങളും സംഘം മുന്നോട്ടുവച്ചിരുന്നു. ആദ്യത്തേത്, നല്ല ഒഴുക്കുള്ള സമയമായിരുന്നു. അതുകൊണ്ട് തന്നെ ബണ്ടിന് സമീപമാണ് അപകടം സംഭവിച്ചിരുന്നെങ്കില്‍ മൃതദേഹം ബണ്ടിന് സമീപം തന്നെ കിട്ടില്ലായിരുന്നു.

Comments are closed.