തലസ്ഥാനത്ത് ഷോപ്പിങ് മാളുകള്‍ അടച്ചിടുമെന്നും ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കുമെന്നും കളക്ടര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് മൂന്നുപേര്‍ക്ക് കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ഷോപ്പിങ് മാളുകള്‍ അടച്ചിടുമെന്നും ബീച്ചുകളില്‍ സന്ദര്‍ശകരെ വിലക്കുമെന്നും കളക്ടര്‍ അറിയിച്ചു. തുടര്‍ന്ന് രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുത്. ബ്യൂട്ടിപാര്‍ലറുകള്‍, ജിം തുടങ്ങിയവ അടയ്ക്കാനും നിര്‍ദ്ദേശമുണ്ട്. വര്‍ക്കലയില്‍ ജാഗ്രത കൂട്ടും.

ഉത്സവങ്ങളും ആഘോഷങ്ങളും നിര്‍ത്തിവെക്കാനും ജനങ്ങള്‍ അത്യാവശത്തിന് മാത്രമേ പുറത്തിറങ്ങാവു എന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അതേസമയം കൊവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരത്തെ രോഗി വീട്ടിലെ നിരീക്ഷണം പാലിക്കുന്നില്ലെന്നും കളക്ടര്‍ അറിയിച്ചു. ഓട്ടോറിക്ഷയിലാണ് ഇയാള്‍ ആശുപത്രിയിലേക്ക് എത്തിയത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ആളുകളുടെ വിവരങ്ങള്‍ കിട്ടിയിട്ടില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

Comments are closed.