യുഎപിഎ കേസ് : പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ താഹ, അലന്‍ എന്നിവരെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖകള്‍ സംബന്ധിച്ച് ചോദ്യം ചെയ്യുന്നതിനായി 5 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.

എന്നാല്‍ മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ചുമത്തിയ കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുത്തു. എന്നാല്‍ കേസിലെ കൂട്ടുപ്രതി ഉസ്മാന്‍ ഒളിവിലാണ്. അതേസമയം യുഎപിഎ ചുമത്തിയതിനെതിരെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

Comments are closed.