പ്രശസ്ത തെന്നിന്ത്യന്‍ നടി ഷീല കൗര്‍ വിവാഹിതയായി

ഹൈദരാബാദ്: ‘പൂവേ ഉന്നാക്കാഗെ’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രശസ്ത തെന്നിന്ത്യന്‍ നടി ഷീല കൗര്‍ വിവാഹിതയായി. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് വരന്‍.

ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. ഒരിക്കിലും താരതമ്യം ചെയ്യാന്‍ പറ്റാത്ത സമയം. സന്തോഷം ഹൃദയത്തിന്റെ ആഴത്തില്‍ വരെ എത്തി. ഞങ്ങള്‍ തമ്മിലുള്ള പുതിയൊരു ജീവതവുമാണ് എന്ന അടിക്കുറിപ്പോട് കൂടി ഷീല തന്നെയാണ് വിവാഹം കഴിഞ്ഞതിന്റെ വാര്‍ത്ത സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്.

മലയാളത്തില്‍ അല്ലു അര്‍ജുന്‍ നായകനായ പരഗു എന്ന ചിത്രത്തില്‍ നായികയായി ഷീല അഭിനയിച്ചു. പിന്നീട് ഈ ചിത്രം മലയാളത്തിലേക്ക് കൃഷ്ണ എന്ന് മൊഴിമാറ്റി എത്തിയിരുന്നു. മലയാളത്തില്‍ മായാബസാര്‍, താന്തോന്നി, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Comments are closed.