Ultimate magazine theme for WordPress.

ചില അഭിപ്രായവ്യത്യാസങ്ങളാല്‍ ചിരഞ്ജീവി സാറിന്റെ ചിത്രത്തില്‍ ഭാഗമാകാനാകില്ല : തൃഷ

ചിരഞ്ജീവിയെ നായകനാക്കി കൊരടാല ശിവ ഒരുക്കുന്ന ചിത്രമാണ് ആചാര്യ. സാമൂഹ്യപ്രവര്‍ത്തകനായ കഥാപാത്രമായി ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തൃഷയായിരുന്നു നായികയായി എത്തുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ചിരിക്കുകയാണ് തൃഷ.

ആചാര്യയുടെ സംഗീത സംവിധായകന്‍ മണി ശര്‍മ്മയാണ്. തുടക്കത്തില്‍ പറഞ്ഞതും ചര്‍ച്ച ചെയ്തതുമായ കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നു. സര്‍ഗാത്മകമായ ചില അഭിപ്രായവ്യത്യാസങ്ങളാല്‍ ചിരഞ്ജീവി സാറിന്റെ ചിത്രത്തില്‍ ഭാഗമാകാനാകില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് എല്ലാ വിജയാശംസകളും എന്നും തൃഷ പറഞ്ഞു.

Comments are closed.