ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസന് കൊവിഡ് 19 ബാധയില്ല

സിഡ്നി: സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന ആദ്യ ഏകദിനത്തിന് ശേഷമാണ് ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനെ ടീം ഹോട്ടലില്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഐസൊലേഷനിലാക്കിയത്. എന്നാല്‍ ലോക്കി ഫെര്‍ഗൂസന് കൊവിഡ് 19 ബാധയില്ല.

കൂടാതെ ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്സണിന്റെ പരിശോധനാഫലവും നെഗറ്റീവായിരുന്നു. അതേസമയം പുതിയ അതിര്‍ത്തി നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതിനാല്‍ എത്രയും വേഗം ഫെര്‍ഗൂസന്‍ നാട്ടിലേക്ക് മടങ്ങിയേക്കും. രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് 14 ദിവസത്തെ സ്വമേധയാലുള്ള ഐസലേഷന്‍ ന്യൂസിലാന്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട് എന്നാണ് വിവരം.

Comments are closed.