ഗ്ലോസ്റ്റര്‍ ഈ വര്‍ഷം ദീപാവലിക്ക് വിപണിയില്‍ എത്തുമെന്ന് എംജി

കഴിഞ്ഞ 2020 ഓട്ടോ എക്‌സ്‌പോയിൽ നിരവധി പുതിയ ഉൽ‌പ്പന്നങ്ങളും കൺസെപ്റ്റ് മോഡലുകളും പ്രദർശിപ്പിച്ചുകൊണ്ട് എം‌ജി മോട്ടോർസ് ശ്രദ്ധേയമായ സ്വാധീനം ചെലുത്തി. RC6 പ്രീമിയം സെഡാനും ഗ്ലോസ്റ്റർ ഫുൾ-സൈസ് എസ്‌യുവിയുമാണ് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ വാഹനങ്ങൾ.

സെഡാൻ 2021 ൽ വിപണിയിൽ എത്തുമ്പോൾ ഗ്ലോസ്റ്റർ ഈ വർഷം ദീപാവലിക്ക് വിപണിയിൽ എത്തുമെന്നാണ് എംജി സൂചിപ്പിക്കുന്നത്. നിലവിൽ ബ്രിട്ടീഷ് ബ്രാൻഡിന്റെ ഇന്ത്യ ലൈനപ്പിൽ ഹെക്‌ടർ, ZS ഇലക്‌ട്രിക് എന്നീ രണ്ട് എസ്‌യുവികളാണുള്ളത്.

മുൻനിര മോഡലായി എത്തുന്ന ഗ്ലോസ്റ്റർ അവതരിപ്പിക്കുന്നതിലൂടെ എസ്‌യുവി ശ്രേണി വിപുലീകരിക്കുകയാണ് കമ്പനി ലക്ഷ്യമാക്കുന്നത്. ഏകദേശം 50 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. പ്രതിവർഷം വാഹനത്തിന്റെ 5,000 മുതൽ 6,000 വരെ യൂണിറ്റുകൾ മാത്രമാണ് വിൽക്കാൻ എംജി മോട്ടോർസ് ലക്ഷ്യമിടുന്നത്.

ചൈനീസ് വിപണിയിൽ ഉള്ള മാക്‌സസ് D90-യുടെ പുനർ‌നിർമ്മിച്ച പതിപ്പാണ് എം‌ജി ഗ്ലോസ്റ്റർ. 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലീമീറ്റർ വീൽബേസും 210 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും കണക്കാക്കുന്നു.

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, ഇസൂസു MU-X, മഹീന്ദ്ര ആൾട്യൂറാസ് G4 എന്നിവയേക്കാൾ വലിപ്പമാണ് വാഹനത്തിനുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഓഫ്-റോഡിംഗ് സ്വഭാവസവിശേഷതകളുള്ള ആഢംബര എസ്‌യുവികളോട് മത്സരിക്കാനും ഇതിന് കഴിവുണ്ട്. മാക്‌സസ് T60 പിക്കപ്പ് ട്രക്ക് എന്ന നിലയിൽ ഒരു ലാൻഡർ ഫ്രെയിം ചേസിസിൽ നിർമ്മിക്കുന്ന എസ്‌യുവി 2.0 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനിൽ നിന്നാണ് കരുത്ത് ഉത്പാദിപ്പിക്കുന്നത്.

ഇത് 221 bhp കരുത്തും 360 Nm torque ഉം ആണ് സൃഷ്‌ടിക്കുന്നത്. ആറ് സ്പീഡ് മാനുവലും ഓട്ടോമാറ്റിക് യൂണിറ്റും ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. പിൻവീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എന്നീ ഫോർമാറ്റുകളിൽ എസ്‌യുവി ലഭ്യമാകും.

എം‌ജി ഗ്ലോസ്റ്റർ 2.0 ലിറ്റർ ബൈ-ടർബോ ഡീസൽ യൂണിറ്റും വാഗ്‌ദാനം ചെയ്യാൻ സാധ്യതയുണ്ട്. കൂടാതെ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ‌ബോക്സിലേക്ക് 4WD സ്റ്റാൻ‌ഡേർഡായി ബന്ധിപ്പിച്ചിരിക്കുന്നു. ചൈനീസ് വിപണിയിൽ ഡ്രൈവർ അസിസ്റ്റീവ്, സുരക്ഷ, കണക്റ്റിവിറ്റി, ഓഫ്-റോഡ് അധിഷ്ഠിത സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് ഇത് വിൽപ്പനക്ക് എത്തുന്നു.

ഉപകരണ ലിസ്റ്റിൽ അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, 12.3 ഇഞ്ച് എച്ച്ഡി ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, എട്ട് ഇഞ്ച് എംഐഡി എന്നിവയും എംജി ഗ്ലോസ്റ്ററിൽ ലഭ്യമാകും.

Comments are closed.