കൊവിഡ് 19 : വിമാനത്താവളങ്ങളില്‍ എസ് പിമാരുടെ നേതൃത്വത്തില്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ എസ് പിമാരുടെ നേതൃത്വത്തില്‍ പരിശോധന നടക്കും. തുടര്‍ന്ന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 24 പോയിന്റുകളില്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ മുഴുവന്‍ വാഹനങ്ങളും പരിശോധിക്കുന്നതാണ്. കൂടാതെ സംസ്ഥാനത്തേക്ക് എത്തുന്ന ട്രെയിനുകളില്‍ ഓരോ കോച്ചിലും പ്രത്യേക സംഘം കര്‍ശന പരിശോധന നടത്തും.

അതേസമയം അതിര്‍ത്തികളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലും പ്രത്യേക പരിശോധന നടത്തും. അതേസമയം ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായാണ് പരിശോധനക്കുള്ള സൗകര്യമൊരുക്കുക. ബസുകള്‍, ചരക്കു വാഹനങ്ങള്‍, മറ്റു സ്വകാര്യ യാത്രാ വാഹനങ്ങള്‍ എന്നിവയില്‍ മലപ്പുറം ജില്ലയിലേക്കെത്തുന്നവരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് സംഘം ഉറപ്പുവരുത്തും. രോഗ ലക്ഷണങ്ങളുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കും.

ചുമ, ജലദോഷം തുടങ്ങി മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ച് ആരോഗ്യ സ്ഥിതി ഉറപ്പു വരുത്തുന്നതാണ്. വീടുകളില്‍ കഴിയുന്നവരടക്കം നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പടെ ഉറപ്പാക്കാന്‍ ഉള്ള ശ്രമങ്ങളും സജീവമാക്കും. കൂടുതല്‍ സാംപിള്‍ പരിശോധനാ ഫലങ്ങളും ഇന്ന് ലഭിക്കും.

Comments are closed.