ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളായ 22 എംഎല്‍എമാര്‍ ഇന്ന് സ്പീക്കര്‍ മുന്‍പാകെ ഹാജരാകും

ഭോപ്പാല്‍: എം എല്‍ എ മാര്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ രണ്ട് തവണ കത്തെഴുതിയിരുന്നതിനെത്തുടര്‍ന്ന് ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളായ 22 എംഎല്‍എമാര്‍ ഇന്ന് സ്പീക്കര്‍ മുന്‍പാകെ ഹാജരാകുന്നതാണ്. അതിനാല്‍ ബംഗലുരുവിലേക്ക് മാറ്റിയ 17 എംഎല്‍എമാര്‍ രാവിലെ ഭോപ്പാലില്‍ തിരികെയെത്തും.

എന്നാല്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി ഗവര്‍ണ്ണറെ കണ്ടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ നിയമസഭ സമ്മേളനം നീട്ടി വച്ച് വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

Comments are closed.