കൊവിഡ് 19 : സാര്‍ക്ക് അംഗരാജ്യങ്ങളുടെ യോഗം ഇന്ന് വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി

ദില്ലി: കൊവിഡ് 19 പ്രതിരോധ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ സാര്‍ക്ക് അംഗരാജ്യങ്ങളുടെ യോഗം ഇന്ന് വൈകിട്ട് അഞ്ചിന് വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ യോഗത്തില്‍ പങ്കെടുക്കുന്നതാണ്.

അതേസമയം യോഗത്തിനായുള്ള പ്രധാനമന്ത്രി മോദിയുടെ നിര്‍ദ്ദേശം അംഗീകരിച്ച പാകിസ്ഥാന്‍ ആരോഗ്യ ഉപദേഷ്ടാവിനെയാണ് യോഗത്തിനായി നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഏതൊക്കെ രാഷ്ട്രതലവന്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും എന്ന് വ്യക്തതയില്ല. അതേസമയം പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കാന്‍ ധാരണയുണ്ടാവും.

Comments are closed.