നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നാല് ഘട്ടങ്ങളിലായി പരിശോധന നടത്തുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നാല് ഘട്ടങ്ങളിലായി പരിശോധന നടത്തുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന ആഭ്യന്തര-രാജ്യാന്തര യാത്രക്കാരെ മുഴുവനും നാല് തലങ്ങളിലായി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. വിമാനത്താവളത്തിലെ സ്‌ക്രീനിംഗ് പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ വിലയിരുത്തി.

കൂടുതല്‍ യാത്രക്കാരെ ഐസൊലേഷനിലേക്ക് മാറ്റേണ്ടി വന്നാല്‍ അതിനുള്ള സംവിധാനം ഒരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൊവിഡ് 19 അസുഖലക്ഷണങ്ങള്‍ മാറിയതിനെ തുടര്‍ന്ന് ഏഴുപേരെ ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളേജിലെ 19 ഉം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ 7 ഉം ഉള്‍പ്പെടെ 26 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്. അതേസമയം ഇറ്റലിയില്‍ നിന്നെത്തിയ 21 പേരെയും അവരവരുടെ വീടുകളിലാണ് നിരീക്ഷിക്കുന്നത്. 33 പേരുടെ സ്രവസാമ്പിളുകള്‍ ആലപ്പുഴ എന്‍ഐവിയിലേക്ക് പരിശോധനയ്ക്ക് അയച്ചു.

Comments are closed.