കൊറോണയെ നേരിടാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ അടിയന്തര ഫണ്ടിന് രൂപം നല്‍കുന്നതിന് ധാരണയായി

ന്യൂഡല്‍ഹി: കൊറോണയെ നേരിടാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ അടിയന്തര ഫണ്ടിന് രൂപം നല്‍കുന്നതിന് ഇന്നലെ വീഡിയോകോണ്‍ഫറന്‍സിംഗിലൂടെ ചേര്‍ന്ന സാര്‍ക്ക് നേതാക്കളുടെ ഉച്ചകോടിയില്‍ ധാരണയായി. തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി, മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമദ് സാലിഹ്, ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊതബയ രാജപക്സെ, ഭൂട്ടാന്‍ പ്രധാനമന്ത്രി ലൊതെ ഷെറിംഗ്, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഓലി, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് ഡോ. സഫര്‍ മിര്‍സ എന്നിവരാണ് പങ്കെടുത്തത്.

തുടര്‍ന്ന് ഫണ്ടിലേക്ക് പത്തുമില്യണ്‍ ഡോളര്‍ മോദി വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൊറോണ വ്യാപനം തടയാന്‍ സാര്‍ക്ക് രാജ്യങ്ങള്‍ക്ക് മെഡിക്കല്‍ സഹായം ഉള്‍പ്പെടെ മോദി വാഗ്ദാനം ചെയ്തു. പരിശീലനം നല്‍കാന്‍ ഇന്ത്യ ഒരുക്കമാണ്. കൊറോണരോഗ നിരീക്ഷണ പോര്‍ട്ടലിന്റെ സോഫ്റ്റ്വെയര്‍ കൈമാറാം. ഏത് ഘട്ടത്തിലും സഹായം നല്‍കാന്‍ ഇന്ത്യയുടെ റാപ്പിഡ് റെസ്‌പോണ്‍സ് സംഘം തയാറാണ്. മേഖലയില്‍ ഒരു പൊതു ഗവേഷണ വേദിക്ക് രൂപം നല്‍കണം.

ഭീതിവേണ്ടെന്നും സജ്ജമായിരിക്കുകയാണ് ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാല്‍ വൈദ്യസഹായം നല്‍കിയതിലും വുഹാനില്‍ നിന്ന് മാലിദ്വീപുകാരെ എത്തിച്ചതിനും പ്രസിഡന്റ് സൊലിഹ് ഇന്ത്യയ്ക്ക് നന്ദി അറിയിച്ചിരുന്നു. എന്നാല്‍ കൊറോണ പ്രതിരോധത്തിനായി ജമ്മു കാശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും മാറ്റണമെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു.

Comments are closed.