ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി അഞ്ച് പാര്‍ട്ടി എം.എല്‍.എമാര്‍ രാജിവച്ചു

അഹമ്മദാബാദ്: മദ്ധ്യപ്രദേശിന് പിന്നാലെ ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി അഞ്ച് പാര്‍ട്ടി എം.എല്‍.എമാര്‍ രാജിവച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് 26ന് നടക്കാനിരിക്കെ, കോണ്‍ഗ്രസ് എം.എല്‍.എമാരെ രക്ഷിക്കാന്‍ അവരെ ജയ്പൂരിലേക്ക് മാറ്റുന്നതിനിടെയാണ് രാജി. ആദ്യം നാല് പേരാണ് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്ക് രാജിക്കത്ത് നല്‍കിയത്. പിന്നീട് പ്രവീണ്‍ മാരൂ എം. എല്‍. എയും രാജിവച്ചതായി അറിയിച്ചു.

അതേസമയം അഞ്ച് പേര്‍ രാജിക്കത്ത് നല്‍കിയെന്നും അവരുടെ പേരുകള്‍നിയമസഭയില്‍ വെളിപ്പെടുത്തുമെന്നും ത്രിവേദി പറഞ്ഞു. എന്നാല്‍ രാജിവച്ചവരില്‍ ജി.വി. കാക്ക്ദിയ, സോംഭായ് പട്ടേല്‍ എന്നിവരും ഉണ്ടെന്നാണ് വിവരം.ആദ്യം 14 പേരെയാണ് കോണ്‍ഗ്രസ് ജയ്പൂരിലേക്ക് മാറ്റിയത്. തുടര്‍ന്ന് അക്കൂട്ടത്തില്‍ നിന്ന് മുങ്ങിയ നാല് പേരാണ് ആദ്യം രാജിവച്ചത്. എന്നാല്‍ ഇന്നലെ വൈകിട്ട് 20 -22 എം. എല്‍. എമാരെകൂടി ജയ്പൂരിലേക്ക് മാറ്റി. ശേഷിക്കുന്നവരെയും പിന്നീട് മാറ്റുന്നതാണ്.

Comments are closed.