റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ തടിച്ചുകൂടിയവര്‍ക്കെതിരെ കേസ്

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നില്‍ തടിച്ചുകൂടിയ പേരറിയാവുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെ കേസെടുത്തു. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയുണ്ടായത്.

 

 

Comments are closed.