ദേവനന്ദയുടെ മരണത്തില്‍ ദൂരുഹത ; ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളി അച്ഛനും അമ്മയും

കൊല്ലം: ദേവനന്ദയുടെ മരണം പുഴയില്‍ മുങ്ങിമരിച്ചതാണന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് തള്ളിയിരിക്കുകയാണ് അച്ഛനും അമ്മയും. ദേവനന്ദയുടെ അച്ഛനും അമ്മയ്ക്കും കുട്ടിയെ കാണാതായത് മുതല്‍ മരണംവരെയുള്ള കാര്യങ്ങളില്‍ സംശയമുണ്ട്. കുട്ടി വീട് വിട്ട് പോകാറില്ലെന്നും അച്ഛനും അമ്മയും പറയുന്നു. പുഴയില്‍ വീഴാനുള്ള സാധ്യതകളും ഇവര്‍ തള്ളികളയുകയാണ്. എന്നാല്‍ സ്വാഭാവിക മുങ്ങിമരണമെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി പുറത്ത് വന്ന സാഹചര്യത്തില്‍ ദേവനന്ദയുടെ ബന്ധുക്കള്‍ രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കാണുന്നതാണ്.

അതേസമയം മരണത്തിന് പിന്നില്‍ ബന്ധുക്കള്‍ക്ക് ഒപ്പം നാട്ടുകാരും ദുരൂഹത ഉന്നിയിക്കുന്ന സാഹചര്യത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പൊലീസ് തീരുമാനം. സംശയമുള്ള ചിലരെ പൊലീസ് ചോദ്യം ചെയ്തു. നാട്ടുകാര്‍ നല്‍കിയ മൊഴികള്‍ ആധാരമാക്കിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. സംശയമുള്ള ചില മോബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

Comments are closed.