സര്‍വ്വകക്ഷി യോഗം ഇന്ന് വൈകിട്ട് ചേരും ; കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ രക്ഷപ്പെട്ടതടക്കം ചര്‍ച്ചയാകും

തിരുവനന്തപുരം: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് വൈകിട്ട് നാലുമണിക്ക് ചേരും. സെന്‍സസുമായി ബന്ധപ്പെട്ട് നേരത്തെ വിളിച്ച സര്‍വ്വകക്ഷി യോഗമാണ് പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശം മാനിച്ച് അജണ്ട മാറ്റുകയായിരുന്നു. മൂന്നാറില്‍ കെടിഡിസി ഹോട്ടലില്‍ നിന്ന് കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ രക്ഷപ്പെട്ടതടക്കം സംഭവിച്ച വീഴ്ചകള്‍ പ്രതിപക്ഷം സര്‍വ്വകക്ഷി യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം സര്‍ക്കാരിന്റെ വീഴ്ചകള്‍ പ്രതിപക്ഷം ഉന്നയിക്കും. എന്നാല്‍ തിരുവനന്തപുരത്ത് 2014 പേരാണ് നിരീക്ഷണത്തിലുള്ളത്. 1955 പേര്‍ വീടുകളിലും 48 പേര്‍ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഞായാറാഴ്ച എട്ട് പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുളളത്. നിരീക്ഷണത്തില്‍ കഴിയുന്ന 20 പേര്‍ ഞായാറാഴ്ച ആശുപത്രി വിട്ടു. ഞായാറാഴ്ച 24 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ആകെ 301 പേരുടെ 332 സാമ്പിളുകള്‍ ഇതുവരെ അയച്ചിട്ടുളളത്.

Comments are closed.